പാലക്കാട്: കേരളത്തിലെ ഗാന്ധി പ്രതിമകളും, ഛായാചിത്രങ്ങളും, സ്മാരകങ്ങളും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും,, അവ നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടികൾ എടുത്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കെ.പി.സി.സി.ജനറൽ സെക്രട്ടറി പ്രൊഫ.കെ.എ. തുളസ്സി പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, പാലക്കാട് ജില്ലാ കമ്മിററി, കോട്ടമൈതാനത്തെ രക്ത സാക്ഷി മണ്ഡപത്തിന് മുമ്പിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യത്തേയും, മതേതരത്വത്തേയും, ബഹുസ്വരതയേയും എന്നും ജനമനസ്സുകളിൽ എത്തിക്കുന്ന പ്രതീകങ്ങളാണ് ഗാന്ധി പ്രതിമകളും, ഗാന്ധിജിയുടെ ഛായാചിത്രങ്ങളും, ഗാന്ധിസ്മാരകങ്ങളും എന്നും അവ ഇന്ത്യൻ ഭരണഘടനയോളം വിലമതിക്കുന്നതാണെന്നും, അവ കാത്തു സംരക്ഷിക്കാനുള്ള ബാദ്ധ്യത ഇവിടുത്തെ ഓരോ പൗരനും, സർക്കിനും ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.ബാബു, പി.മോഹനകുമാരൻ, എ.ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ, എം.വി.ആർ.മേനോൻ, പ്രൊ.എം.ഉണ്ണികൃഷ്ണൻ, വി.ആർ.കുട്ടൻ, കെ.ടി.പുഷപവല്ലി നമ്പ്യാർ, പി.വി.സഹദേവൻ, കെ.അജിത, പി.എസ്.നാരായണൻ, യു.പി.മുരളീധരൻ, എം.ജി.സുരേഷ് കുമാർ, എം.ഗോവിന്ദൻ കുട്ടി, പി.മധുസൂദനൻ ,പി.ശശിശേഖരൻ, ആർ.സുരേഷ്, വി.വിജയമോഹനൻ, പി.ഉണ്ണികൃഷ്ണൻ, ടി. റഫീക്ക് ഡീൻ, സാവിത്രി വത്സൻ, എൻ.രവി, കെ.അപ്പുണ്ണി, പി.വിശ്വംബരൻ, ഒ.മരയ്ക്കാർ, എന്നിവർ പ്രസംഗിച്ചു.