ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിച്ചു.
നെന്മാറ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5ന് GBHSS നെമ്മാറ,SPC യൂണിറ്റ്, ഇക്കോക്ലബ്ബ് എന്നിവർ സംയുക്തമായി നടത്തിയ പരിസ്ഥിതിദിന റാലി ജനമനസ്സുകളിൽ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്., സ്കൂൾ അങ്കണത്തിൽ ഒരു വൃക്ഷതൈ നട്ടുകൊണ്ട്, നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച്, പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. ഗിരീഷ് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ PTA പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പൽമഹാലിംഗം, HM, മറ്റു PTA ഭാരവാഹികൾ, ഇക്കോ ക്ലബ് അംഗങ്ങൾ, SPC കാഡറ്റ്സ്, അധ്യാപകർ, ജനമൈത്രി പോലീസ് എന്നിവർ പങ്കെടുത്തു… സ്കൂളിലെ എല്ലാകുട്ടികൾക്കും വൃക്ഷതൈ വിതരണവും നടത്തി… വൃക്ഷത്തൈകൾ കൈകളിലേന്തി നെന്മാറ വീഥികളിലൂടെയുള്ള SPC കാഡറ്റുകളുടെ പദയാത്ര ഏവരേയും ആനന്ദഭരിതരാക്കി.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)