Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിൽ രണ്ടിടങ്ങളിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലയെന്ന് ഡി.എം.ഒ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയിൽ രണ്ടിടങ്ങളിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലയെന്ന് ഡി.എം.ഒ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ രണ്ടിടങ്ങളിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലയെന്ന് ഡി.എം.ഒ

പൊതു ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

ജില്ലയിൽ രണ്ട് ഇടങ്ങളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കേണമെന്നും ആരോഗ്യ വകുപ്പ് അധിക്യതർ അറിയിച്ചു.

എന്താണ് ഷിഗല്ല

ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണു ബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് പ്രധാന രോഗ ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
മലിന ജലം, കേടായ ഭക്ഷണം, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.

രോഗ ലക്ഷണങ്ങൾ

*വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങൾ.

*ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കം ഉണ്ടാവുമ്പോൾ രക്തവും പുറം തള്ളപ്പെടാം.

*രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗ ലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടു നിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ ഉണ്ടാവില്ല.

മുൻകരുതലുകൾ

*പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക.

*ഭക്ഷണത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക.

  • തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക.

*കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക.

*രോഗ ലക്ഷണങ്ങളുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.

*പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.

  • ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക.

*ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.

*ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.

*വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുതാതിരിക്കുക.

*വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക

*കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

*വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.

*രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

*പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

*രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.

*ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക്‌ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും രോഗലക്ഷണങ്ങളുള്ളവർ ജോലി ചെയ്യുന്നില്ല എന്നും ഹോട്ടൽ ഉടമകൾ ഉറപ്പു വരുത്തേണ്ടതാണ്

ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്

Previous Post

പാലക്കാട് രണ്ട് പേർക്ക് ഷിഗല്ല

Next Post

ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിച്ചു.

Palakkad News

Palakkad News

Next Post
ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിച്ചു.

ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News