പാലക്കാട് കൈക്കൂലിക്കേസിൽ നാല് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കടമ്ബഴിപ്പുറം വില്ലേജ് ഓഫീസിലെ ഉല്ലാസ്, സുകുല, അമ്ബലപ്പാറ വില്ലേജ് ഓഫീസിലെ പ്രസാദ് കുമാർ, റിട്ടയേഡ് വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഭൂമി അളന്നു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന തൃപ്പലമുണ്ട സ്വദേശി ഭഗീരഥന്റെ പരാതിയിലാണ് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
തൃപ്പലമുണ്ട പ്രദേശത്തെ 12 ഏക്കർ അളന്നു നൽകുന്നതിനായി 50,000 രൂപ ഇവർ കൈക്കൂലി വാങ്ങിയിരുന്നു.