പാലക്കാട് അകത്തേതറ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ കകോൺഗ്രസ് പാനലിന് വിജയം
മെയ് മാസം 8 ന് നടന്ന ഇലക്ഷന് കള്ളവോട്ടിനായി ശ്രമിച്ചപ്പോൾ ശക്തമായ എതിർത്തതിനെ തുടർന്നാണ് ഇന്നത്തേക്ക് ഇലക്ഷൻ മാറ്റുകയായിരുന്നു.
പാലക്കാട് അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. വോട്ടിങ് കേന്ദ്രത്തിന് സമീപം സംഘം ചേർന്ന് പ്രതിഷേധിച്ച സിപിഎം പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. കള്ള വോട്ടിനും അട്ടിമറിക്കും ശ്രമമെന്ന യുഡിഎഫ് ഭരണസമിതിയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി ബാങ്ക് തെരഞ്ഞെടുപ്പ് ഒരു തവണ മാറ്റി വച്ചിരുന്നു. സിപിഎം ബി.ജെ.പി പ്രതിഷേധത്തിൽ പലതവണ വോട്ടിങ് തടസപ്പെട്ടു.
കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.