മലമ്പുഴ ജി.വി.എച്ച്.എസ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനാചരണം നടത്തി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലമ്പുഴ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പരിസ്ഥിതി ദിനാചരണം നടന്നു.
പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിയും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തും കരിമ്പനവിത്തും വൃക്ഷവിത്തു പാകിയുമായിരുന്നു ആചരിച്ചത്.
പ്രസ്തുത പരിപാടി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. സന്തോഷ് മലമ്പുഴ അധ്യക്ഷനായിരുന്നു പ്രധാന അധ്യാപകനായിരുന്ന രാമപൈ മാഷ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി വിജയകുമാരി ടീച്ചർ ഫല വ്യക്ഷ്യ തൈകൾ വിതരണം ചെയ്തു.മലമ്പുഴ സാംസ്കാരിക സമിതി ചെയർമാൻ എം.സി. സജീവൻ, മാധ്യമപ്രവർത്തകൻ ജോസ് ചാലക്കൽ, ഒ.സുനിൽകുമാർ,
പി.കെ.പ്രിയ എന്നിവർ സംസാരിച്ചു.
പടം :വൃക്ഷതൈകളുമായി പൂർവ്വ വിദ്യാർത്ഥികൾ മലമ്പുഴ ജി.വി.എച്ച്.എച്ച്.എസ് നു മുമ്പിൽ