പട്ടാമ്പി | വാടാനാംകുർശ്ശി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു. വാടാനാംകുർശ്ശി വില്ലേജ് ഓഫീസ് പ്രദേശത്തെ മഞ്ഞളുങ്ങൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു. നാദാപുരത്ത് വാടക വീട്ടിലാണ് അപകടം ഉണ്ടായത്.
കടയിൽനിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽനിന്നാണ് ഷോക്കേറ്റതാണെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല.അൻഷാദിനു കാര്യമായ പരിക്കുകളില്ല. ക്വാർട്ടേഴ്സിലെ മുറിക്കകത്ത് ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി.ആമിന ആണ് മരിച്ച നവാസിന്റെ ഉമ്മ, സഹോദരങ്ങൾ നിസാർ, ഹസീബ, നുസൈബ.ഭാര്യ സുബിന ഏക മകൻ സഫർ.