പുതുശ്ശേരിയിൽ നൂറോളം കുടുംബങ്ങൾ ബിജെപിയിൽ ചേരു
പുതുശ്ശേരി പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുന്ന നൂറിലധികം കുടുംബങ്ങൾക്ക് ഇന്ന് വാളയാറിൽ വെച്ച് സ്വീകരണം നൽകും.
സ്വീകരണ പരിപാടിയിൽ ബിജെപി സംസ്ഥാന പ്രഭാരിയും മുൻ കോയമ്പത്തൂർ എംപിയുമായ സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ്, പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.