ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. കണ്ണമ്ബ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
വെടിക്കെട്ട് കാണാനെത്തിയവര്‍ക്കാണ് പരിക്കേറ്റത്. കമ്ബിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.