തകർന്ന റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
നെന്മാറ. പ്രളയപുനരുദ്ധാരണ പ്രത്യേകപാക്കേജ് റീബിൽഡ്കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെന്മാറ വക്കാവ് എടപ്പാടം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാത്തതിൽ നെന്മാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി റോഡിൽ വാഴ വച്ച് പ്രതിഷേധിച്ചു.
എം.എൽ.എ അടക്കമുള്ള ജനപ്രധിനിധികൾ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ,റോഡ് നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്തുത യോഗത്തിൽ അറിയിച്ചു. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ്
മണ്ഡലം പ്രസിഡൻറ് സജിൽകൽമൊക്ക് അധ്യക്ഷതയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാനസെക്രട്ടറി സി.സി. സുനിൽ ഉൽഘാടനവും വാർഡ് മെമ്പർ അമീർജാൻ സ്വാഗതവും നിർവ്വഹിച്ചു. എം.വൈശാഖ് ബി.ശരത്ത് ,എച്ച്.ഷഫീക്ക്, ഡിജുദിവാകരൻ, മണികണ്ഠൻ തിട്ടുംപുറം, സി.രാജേഷ്, വി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.
(വാർത്ത. രാമദാസ് ജി. കൂടല്ലൂർ)