പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാര്‍ഡ് കൂടല്ലുര്‍ ബിജെപിയില്‍ നിന്ന് സിപിഐ എമ്മിന്റെ കെ മണികണ്ഠന് തിരിച്ചുപിടിച്ചു. ചെര്‍പ്പുളശേരി നഗരസഭ 23 -ാം വാര്‍ഡ് കോട്ടക്കുന്നില്‍ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ എമ്മിന്റെ ബിജീഷ് കണ്ണന് വിജയിച്ചത്. പോള്‍ ചെയ്ത വോട്ട് – 793. ബിജീഷ് കണ്ണന് – 587. യുഡിഎഫ് – 168, ബിജെപി – 38. കൂടല്ലൂര്‍ വാര്‍ഡില്‍ ഭൂരിപക്ഷം: 65. പോള്‍ ചെയ്ത വോട്ട് – 1114. കെ മണികണ്ഠന് – 559, ബിജെപി – 494, യുഡിഎഫ് 61. രണ്ടിടത്തും എല്‍ഡിഎഫാണ് ഭരണത്തില്‍.