ഇന്റർനെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് പ്രവർത്തന മേഘലയെ ആവശ്യ സർവീസായി പ്രഖ്യാപിക്കണം – IDPWA സംസ്ഥാന കമ്മിറ്റി ഷൊർണ്ണൂർ : ഇൻ്റർനെറ്റ് ഡിടിപി, ഫോട്ടോസ്റ്റാറ്റ് മേഘലയെ ആവശ്യസർവ്വീസായി പ്രഖ്യാപിക്കണമെന്നും
കേരള സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പേർ ഉപജിവന മാർഗ്ഗത്തിനായി നടത്തി കൊണ്ടിരിക്കുന്നതിരഞ്ഞെടുത്തിരിക്കുന്ന ഈ മേഖലയിൽ ചില ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥർ അനാവശ്യ നടപടികൾ അവസാനിപ്പിക്കണമെന്നും ഇൻറർനെറ്റ്, ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ | IDPWA) സംസ്ഥാന സെക്രട്ടറി രാജൻ പൈക്കാട്ട് ആവശ്യപ്പെട്ടു.
ഷൊർണ്ണൂർ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് സെൽമാഭായ് കെ. ജി വൈസ് പ്രസിഡന്റുമാർ കെ.എം അലവി മലപ്പുറം, ഷാഹുൽ ഹമീദ് പാലക്കാട്, ഷാജു പേരാൻ കോഴിക്കോട് ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട് തൃശ്ശൂർ, ജോ. സെക്രട്ടറിമാർ നാസർ ചാലാട് കണ്ണൂർ, ജോണി കാസർഗോഡ്, സുമാ ശങ്കർ കൊല്ലം ട്രഷറർ – പൂക്കുഞ്ഞിക്കോയ മലപ്പുറം രക്ഷാധികാരി അഡ്വ: ഹംസക്കുട്ടി എന്നിവരെ തിരഞ്ഞെടുത്തു.