ആധുനിക രാഷ്ട്രീയത്തെ അധികാരവും സമ്പത്തും നിയന്ത്രിക്കുമ്പോൾ നിലപാടുകൾക്കും രാഷ്ട്രീയ ആദർശങ്ങൾക്കും വേണ്ടി സർവ്വവും ത്യജിച്ച മഹദ് വ്യക്തിത്വമാണ് ചേറ്റൂർ ശങ്കരൻ നായരെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ എം എൽ എ യുമായ കെ എ ചന്ദ്രൻ .കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി ജില്ല കമ്മറ്റി മങ്കരയിലെ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച 88-ാം ചരമദിന അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചേറ്റൂരിന്റെ ത്യാഗം അർഹിക്കുന്ന പ്രാധാന്യത്തോടെ ഇന്നും രേഖപ്പെടുത്തിയിട്ടില്ല എന്നതിൽ ദുഖമുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.സംസ്കാര സാഹിതി ജില്ല വൈസ് പ്രസിഡന്റ് ഗിരീഷ് നൊച്ചുള്ളി അധ്യക്ഷനായി. എ സി സിദ്ധാർത്ഥൻ, സുബാഷ് പുത്തൻപുര, കലാധരൻ ഉപ്പുംപാടം,
വിനയൻ മാഷ് മങ്കര,അച്ചുതൻ കുട്ടി, കെ എസ് രാധാകൃഷ്ണൻ, ചന്ദ്രിക ടീച്ചർ, സുകുമാരൻ മുണ്ടുർ, ഗിരീഷ് ഉപ്പും പാടം എന്നിവർ സംസാരിച്ചു.