ചിറ്റൂർ: കെ.സി. റിയാസുദ്ദീനെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായും ആർ. ജയദേവനെ പ്രസിഡന്റായും ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
ഖജാൻജിയായി അഡ്വ: രണ്ദീക്ഷിനെ തെരഞ്ഞെടുത്തു. പി.വി.രതീഷ്, ടി.പി ഷെഫീക്, എസ്. കിഷോർ (ജോ. സെക്രട്ടറിമാർ), കെ.കൃഷ്ണൻകുട്ടി, എസ്. ഷക്കീർ ശലീഷ ശങ്കർ (വൈസ് പ്രസിഡന്റുമാർ), എം.എസ് മിനി, പി കീർത്തി, എം.എ ജിതിൽ രാജ് ആർ.ഷനോജ് ,സജിത്ത്,ഷൈജു എന്നിവർ ഉൾപ്പെടെ 15 അംഗ ജില്ലാ സെക്രട്ടറിയേറ്റിനേയും, 51 അംഗ ജില്ലാ കമ്മിറ്റിയും സമ്മേളനം ഐകൃകണ്ഠേന തെരഞ്ഞെടുത്തു.
44 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.