Saturday, July 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാര്‍ക്കാട് 35 അപകട കേന്ദ്രങ്ങളുള്ളതായി  എംവിഡി റിപ്പോര്‍ട്ട്

Palakkad News by Palakkad News
4 years ago
in MANNARKKAD
0
മണ്ണാര്‍ക്കാട് 35 അപകട കേന്ദ്രങ്ങളുള്ളതായി  എംവിഡി റിപ്പോര്‍ട്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാര്‍ക്കാട്:റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി അപകട സാധ്യതയേറിയ സ്ഥലങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കി.മണ്ണാര്‍ക്കാട് ദേശീയ-സംസ്ഥാന-മലയോര പാതയില്‍ 35 അപകട കേന്ദ്രങ്ങളുള്ളതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ റോഡുകളുടെ റിപ്പോര്‍ട്ടാണ് തയാറാക്കിയത്.

കോഴിക്കോട്-പാലക്കാട് ദേശീയപാത 966, മണ്ണാര്‍ക്കാട് -ആനക്കട്ടി റോഡ്,മണ്ണാര്‍ക്കാട്-മേലാറ്റൂര്‍ റോഡ്,കോട്ടോപ്പാടം-തിരുവിഴാംകുന്ന് റോഡ്,ഗൂളിക്കടവ്-ചിറ്റൂര്‍ റോഡ്, അഗളി-ഷോളയൂര്‍ എന്നിവിടങ്ങളിലാണ് ഇത്രയും അപകടകേന്ദ്രങ്ങളുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണ്ണാര്‍ക്കാട് താലൂക്ക് തല സ്‌ക്വാഡ് അപകടങ്ങളെ സംബന്ധിച്ച്‌ പഠനവും പരിശോധനയും നടത്തിയത്.2019 മുതല്‍ 2021 വരെ താലൂക്കില്‍ നടന്ന അപകടങ്ങളെ കുറിച്ചുള്ള ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അടിസ്ഥാന വിവരങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.മൂന്ന് വര്‍ഷങ്ങളില്‍ ആറു പാതകളിലായി 261 അപകടങ്ങളില്‍ 38 പേര്‍ മരിക്കുകയും 263 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലാണ് കൂടുതല്‍ അപകടങ്ങളും.കാഞ്ഞിക്കുളം മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് 189 അപകടങ്ങളിലായി 33 പേര്‍ മരിച്ചു.177 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദേശീയപാതയില്‍ പനയമ്പാടം, ചിറക്കല്‍പ്പടി,കുന്തിപ്പുഴ,കോടതിപ്പടി, മണ്ണാര്‍ക്കാട് നഗരം,നാട്ടുകല്‍, വട്ടമ്പലം എന്നിവടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍.മണ്ണാര്‍ക്കാട്-മേലാറ്റൂര്‍ പാതയില്‍ 20 അപകടങ്ങളില്‍ 27 പേര്‍ക്ക് പരിക്കേറ്റു.മണ്ണാര്‍ക്കാട് – ആനക്കട്ടി റോഡില്‍ 42 അപകടങ്ങളില്‍ 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.ഗൂളിക്കടവ് ചിറ്റൂര്‍ റോഡില്‍ അഞ്ച് അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാതകളുടെ നിലവാരവും അപകടങ്ങളുടെ കാരണവും അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായാണ് മോട്ടോര്‍ വാഹനവകുപ്പ് റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തിയത്.അപകട കേന്ദ്രങ്ങളെ എ,ബി,സി എന്നിങ്ങനെ തരംതിരിച്ചാണ് താലൂക്ക് തല പഠന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച മോട്ടോര്‍ വാഹന വകുപ്പ് ജില്ല അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടങ്ങള്‍ കുറക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും തയാറാക്കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട്:റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി അപകട സാധ്യതയേറിയ സ്ഥലങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കി.മണ്ണാര്‍ക്കാട് ദേശീയ-സംസ്ഥാന-മലയോര പാതയില്‍ 35 അപകട കേന്ദ്രങ്ങളുള്ളതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ റോഡുകളുടെ റിപ്പോര്‍ട്ടാണ് തയാറാക്കിയത്.കോഴിക്കോട്-പാലക്കാട് ദേശീയപാത 966, മണ്ണാര്‍ക്കാട് -ആനക്കട്ടി റോഡ്,മണ്ണാര്‍ക്കാട്-മേലാറ്റൂര്‍ റോഡ്,കോട്ടോപ്പാടം-തിരുവിഴാംകുന്ന് റോഡ്,ഗൂളിക്കടവ്-ചിറ്റൂര്‍ റോഡ്, അഗളി-ഷോളയൂര്‍ എന്നിവിടങ്ങളിലാണ് ഇത്രയും അപകടകേന്ദ്രങ്ങളുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണ്ണാര്‍ക്കാട് താലൂക്ക് തല സ്‌ക്വാഡ് അപകടങ്ങളെ സംബന്ധിച്ച്‌ പഠനവും പരിശോധനയും നടത്തിയത്.2019 മുതല്‍ 2021 വരെ താലൂക്കില്‍ നടന്ന അപകടങ്ങളെ കുറിച്ചുള്ള ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അടിസ്ഥാന വിവരങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.മൂന്ന് വര്‍ഷങ്ങളില്‍ ആറു പാതകളിലായി 261 അപകടങ്ങളില്‍ 38 പേര്‍ മരിക്കുകയും 263 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലാണ് കൂടുതല്‍ അപകടങ്ങളും.കാഞ്ഞിക്കുളം മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് 189 അപകടങ്ങളിലായി 33 പേര്‍ മരിച്ചു.177 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദേശീയപാതയില്‍ പനയമ്പാടം, ചിറക്കല്‍പ്പടി,കുന്തിപ്പുഴ,കോടതിപ്പടി, മണ്ണാര്‍ക്കാട് നഗരം,നാട്ടുകല്‍, വട്ടമ്പലം എന്നിവടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍.മണ്ണാര്‍ക്കാട്-മേലാറ്റൂര്‍ പാതയില്‍ 20 അപകടങ്ങളില്‍ 27 പേര്‍ക്ക് പരിക്കേറ്റു.മണ്ണാര്‍ക്കാട് – ആനക്കട്ടി റോഡില്‍ 42 അപകടങ്ങളില്‍ 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.ഗൂളിക്കടവ് ചിറ്റൂര്‍ റോഡില്‍ അഞ്ച് അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാതകളുടെ നിലവാരവും അപകടങ്ങളുടെ കാരണവും അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായാണ് മോട്ടോര്‍ വാഹനവകുപ്പ് റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തിയത്.അപകട കേന്ദ്രങ്ങളെ എ,ബി,സി എന്നിങ്ങനെ തരംതിരിച്ചാണ് താലൂക്ക് തല പഠന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച മോട്ടോര്‍ വാഹന വകുപ്പ് ജില്ല അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടങ്ങള്‍ കുറക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും തയാറാക്കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട്35 അപകട കേന്ദ്രങ്ങളുള്ളതായി  എംവിഡി റിപ്പോര്‍ട്ട്

മണ്ണാര്‍ക്കാട്35 അപകട കേന്ദ്രങ്ങളുള്ളതായി  എംവിഡി റിപ്പോര്‍ട്ട്

.

Previous Post

സംസ്ഥാന ബജറ്റ് നിരാശാജനകം: ടി.ഗോപിനാഥൻ

Next Post

കെ.പി.ജി.ഡി.ഗാന്ധിയൻ പുരസ്ക്കാരം പാലക്കാട് ജില്ലക്ക്

Palakkad News

Palakkad News

Next Post
കെ.പി.ജി.ഡി.ഗാന്ധിയൻ പുരസ്ക്കാരം പാലക്കാട് ജില്ലക്ക്

കെ.പി.ജി.ഡി.ഗാന്ധിയൻ പുരസ്ക്കാരം പാലക്കാട് ജില്ലക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News