Thursday, June 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖ പ്രസവം

Palakkad News by Palakkad News
3 years ago
in MANNARKKAD
0
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖ പ്രസവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം

പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം. അട്ടപ്പാടി പാലൂർ ധോടുകാട്ടി ആദിവാസി ഊരിലെ ഈശ്വരൻ്റെ ഭാര്യ രാധ(27)യാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. രാധയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സഹായം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ്, പൈലറ്റ് കെ. എം ലിനേഷ് എന്നിവർ ഉടൻ ഊരിലേക്ക് തിരിച്ചു. ആംബുലൻസ് എത്തിപെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ഊരിനടുത്ത് വാഹനം നിറുത്തി സ്ട്രെച്ചർ എടുത്ത് നടന്നാണ് ആംബുലൻസ് സംഘം ഊരിലെത്തിയത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ് നടത്തിയ പരിശോധനയിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാധയെ സ്ട്രെച്ചറിൽ ഊരിലുള്ളവരുടെ സഹായത്തോടെ ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ലിനേഷ് ആംബുലൻസുമായി ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ ചീരകടവ് എത്തുമ്പോഴേക്കും രാധയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ് ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഞായറാഴ്ച പുലർച്ചെ 1.40ന് ഷിൻ്റോയുടെ പരിചരണത്തിൽ രാധ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇറിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഈശ്വരൻ രാധ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.

പടം: ആംബുലൻസ് പൈലറ്റ് ലിനേഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ്

Previous Post

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു.

Next Post

അന്തരിച്ചു

Palakkad News

Palakkad News

Next Post
അന്തരിച്ചു

അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News