ഉക്രൈയ്ൻ നിന്നുംആദ്യ ബാച്ചിൽ നാട്ടിലെത്തിയബോക്ക് വെയ്ൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിനാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിഅശ്വതി ശിവപ്രസാദിനെ സന്ദർശിച്ചു.
സുദേവൻ നെന്മാറ
നെന്മാറ കൽമുക്ക്ശിവപ്രസാദ് – കനകലതദമ്പതികളുടെ മകളാണ് അശ്വതി ശിവപ്രസാദ്. 300 ലധികം മലയാളികളായ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമാണ്.യുദ്ധമാരംഭിക്കുന്നതിനു മുൻപ് നാട്ടിലേയ്ക്ക് ,വരാൻ തയ്യാറായത് കൊണ്ട് വളരെ സുരക്ഷിതമായാണ് നാട്ടിലെത്തി ചേരാൻ കഴിഞ്ഞത് എന്നും ,സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശവും, കേന്ദ്ര സർക്കാരിൻ്റെ ഇടപ്പെടലും, ഇന്ത്യയിലെത്തി ചേർന്നതു മുതൽ സംസ്ഥാന സർക്കാരിൻ്റെ പരിചരണത്തേയും, സഹായങ്ങളേയും സന്തോഷ പൂർവ്വം അറിയിക്കുകയും അഭിനന്ദനമറിയിക്കാനും അശ്വതി ശിവപ്രസാദ് മറന്നില്ല.നാട്ടിലെത്തിച്ചേരാൻ കാത്തിരിക്കുന്ന മുഴുവൻ ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ ജീവനു വേണ്ടി പ്രാർത്ഥിക്കുകയാണെന്നും അവരേയും നാട്ടിലെത്തിക്കുവാൻ അടിയന്തിരമായി ഇടപ്പെടണമെന്നും അശ്വതി അഭിപ്രായപ്പെട്ടു.










