കസ്തൂര്‍ബാ – സഹനം സമരം ജീവിതം ഒരു പെണ്‍കരുത്ത് ” അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു.
പാലക്കാട് –
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നി കസ്തൂര്‍ബാഗാന്ധിയുടെ ഓര്‍മദിനമായ ഫെബ്രുവരി 22 ന് കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും ‘കസ്തൂര്‍ബാ- സഹനം സമരം ജീവിതം ഒരു പെണ്‍കരുത്ത് ‘ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന അധ്യക്ഷനും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വെെസ് പ്രസിഡന്റ് എം.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ശാന്താജയറാം അനുസ്മരണ പ്രഭാഷണം നടത്തി. സര്‍വ്വോദയ കേന്ദ്രം ഡയറക്ടര്‍ പുതുശ്ശേരി ശ്രീനിവാസന് സെമിനാര്‍ അവതരിപ്പിച്ചു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, മുണ്ടൂര്‍ രാമകൃഷ്ണന്, അസീസ് മാസ്റ്റര്‍, മുണ്ടൂര്‍ രാജന്, സണ്ണി ഏടൂര്‍ പ്ലാക്കീഴില്‍, രാജന് കുത്തനൂര്‍, പുരുഷോത്തമന് പിരായിരി,പി.രാമദാസ്, എ.മുഹമ്മദ് റാഫി, ഇ.സി.സത്യഭാമ, പ്രേമ തുടങ്ങിയവര്‍ പ്രസംഗിച്ചു.