സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷീനറി കോര്‍പറേഷന്റെ(KAMCO)
പാലക്കാട് യൂണിറ്റിൽ ഉൽപാധിപ്പിച്ച 650 പവർ ടില്ലറുകളും അനുബന്ധ മറ്റു
ഘടകഭാഗങ്ങളും അസമിലേക്ക് ട്രെയിൻ മാർഗം കയറ്റി അയക്കുന്നതിന്റെ ഉദ്ഘാടനം
kamco ചെയർമാൻ K. P സുരേഷ് രാജ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കമ്പനിയിലെ
മറ്റു ഉദ്യോഗസ്ഥരുടെയും റെയിൽവേ പ്രധിനിധി കളുടെയും സാന്നിധ്യത്തിൽ
നിർവഹിച്ചു ഇക്കഴിഞ്ഞ നവംബർ മാസത്തിലും ടില്ലറുകൾ കയറ്റി അയച്ചിരുന്നു.
ഇനിയും കൂടുതൽ സ്ഥലങ്ങിലേക്ക് ടില്ലർ കയറ്റി അയക്കാൻ കമ്പനി പ്ലാൻ
ചെയ്യുന്നതായി ചെയർമാൻ പറഞ്ഞു. ഇന്ത്യയിൽ കാർഷിക യന്ത്രങ്ങൾ പൊതുമേഖലയിൽ
നിർമ്മിക്കുന്ന ഒരേ ഒരു സ്ഥാപനമാണ് കാoകോ.കാംകോ യുടെ മറ്റു
ഉൽപ്പന്നങ്ങളായ പവർ റീപ്പർ, പവർ വീഡർ എന്നിവയും മറ്റു സംസ്ഥാനങ്ങളിലേക്ക്
കയറ്റി അയക്കുന്നുണ്ട്. കൂടാതെ കർഷകർക്ക് ആവശ്യമായ ബ്രഷ് കട്ടർ, അഗ്രി
ടൂൾ കിറ്റ്, പമ്പ് സെറ്റ്, മിനി റൈസ് മിൽ മുതലായവയും വിപണിയിൽ കമ്പനി
വിപണനം ചെയ്യുന്നതായി ചെയർമാൻ അറിയിച്ചു