പാലക്കാട്: ഇൻ്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ.പി.എഫ്) പാലക്കാട് റീജ്യൺ ഏകദിന ക്യാമ്പിന് ഇന്ന് രാവിലെ 9 മണിക്ക് കല്ലേക്കാട് കൊർഡോവ ഇൻ്റർനാഷണൽ സ്കൂളിൽ തുടക്കമായി . ‘ഒരാൾ വഴി’, ‘സോഷ്യൽ ആക്ടിവിസം’, ‘ലിവ് എലൈവ്’ ‘എൻറോൾ ടു യുവർ റോൾ’ തുടങ്ങിയ വിഷയങ്ങളിൽ പഠന സെഷനുകൾ, ചർച്ചകൾ ക്യാമ്പിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് എൻ.കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.ഐ.പി.എഫ് സെൻട്രൽ കൗൺസിൽ നേതാക്കളായ ഡോ. അബ്ദുൾ റഊഫ് ബംഗളുരു, ഡോ. നൂറുദ്ദീൻ റാസി, ഡോ. സുഹൈൽ പാലക്കോട്, ഡോ. ഷംനാദ് തിരുവനന്തപുരം, ഡോ. അബൂബക്കർ പത്തംകുളം, പ്രൊഫ. മുഹമ്മദ് മുസ്തഫ കാലിക്കറ്റ് യൂണിവേഴ്സിറ്റി, എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് എം.എ നാസർ സഖാഫി, ജന.സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, ഫിനാൻസ് സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, റീജ്യൻ ചെയർമാൻ അഡ്വ. ഷരീഫ് ചെർപുളശ്ശേരി, എക്സിക്യൂട്ടീവ് ഡയരക്ടർ എ.പി അഷ്റഫ് മാസ്റ്റർ, ഫിനാൻസ് ഡയരക്ടർ ഡോ. ഉമർ നദ് വി, ഡയരക്ടർമാരായ യാക്കൂബ് പൈലിപ്പുറം, ഡോ. നാസർ വരോട്, ജമാൽ മാസ്റ്റർ കോങ്ങാട്, അഡ്വ.അബ്ദുൽ നാസർ പാലോട്, എഞ്ചിനീയർ സ്വാലിഹ് ഒറ്റപ്പാലം, ഡോ. കാസിം മമ്പാട്, ഷെരീഫ് മഠത്തിപ്പറമ്പ്, നാസർ മാസ്റ്റർ അലനല്ലൂർ സംബന്ധിക്കും.ആറ് ചാപ്റ്ററുകളിൽ നിന്നായി തെരെഞ്ഞെടുത്ത നൂറിലധികം പ്രൊഫഷണലുകൾ ക്യാമ്പിൽ പ്രതിനിധികളാണ്.ക്യാമ്പ് വൈകീട്ട് അഞ്ച് മണിക്ക് സമാപിക്കും