.പാലക്കാട് ..കേന്ദ്ര സർക്കാറിനെ കരിവാരിത്തേക്കാൻ ഭീകരവാദികളുമായി ചേർന്ന് സമരം ചെയ്തഇടതുപക്ഷം കേരളത്തിലെ കർഷക കണ്ണീര് കാണാത്തതെന്തന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ‘ കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കി മേനി പറയുകയാണ് ഇടതു സർക്കാരെന്നും സി. കൃഷണകുമാർ ‘ നെല്ല് സംഭരണം വേഗത്തിലാക്കുക താങ്ങുവില വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കിസാൻ മോർച്ച കലട്രേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി. കൃഷ്ണകുമാർ. കർഷക ആശ്വാസ പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ‘ ഇതിൻ്റെ തെളിവാണ് കഴിഞ്ഞ ബഡ്ജറ്റിൽ കാർഷിക കർഷക പദ്ധതികൾക്കായി 2. 37 ലക്ഷം കോടി നീക്കിവെച്ചത് ‘ കർഷക ആശ്വാസ പദ്ധതികളെ അട്ടിമറിക്കാനായി ഡൽഹിയിൽ ഭീകരവാദികളുമായി ചേർന്നാണ് സി.പി.എം.സമരം നടത്തിയത്. എന്തുകൊണ്ട് കർഷകർ ഡൽഹിയിൽ ഉന്നയിച്ച ആവശ്യങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നിലെന്ന് സി.പി.എം. വ്യക്തമാക്കണം ‘ സംഭരണവിലയിൽ 19 രൂപ 40 പൈസ നൽകുന്നത് കേന്ദ്ര സർക്കാറാണ് ‘ കേരളത്തിൻ്റെ വിഹിതം 8 രൂപ 60 പൈസ മാത്രമാണ് ‘ വന്യജീവികളിൽ നിന്നുള്ള സംരക്ഷണവും കർഷകർക്ക് കിട്ടുന്നില്ല’ യഥാർത്ഥ കർഷകദ്രോഹ സർക്കാർ കേരളത്തിലെ ഇടതുപക്ഷ മാണെന്നും സി. – കൃഷ്ണകുമാർ പറഞ്ഞു. കിസാൻ മോർച്ച ജില്ല പ്രസിഡണ്ട് കെ.വേണു അദ്ധ്യക്ഷത വഹിച്ചു’ ബി.ജെ.പി.ജില്ല പ്രസിഡണ്ട് കെ.എം.ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, കെ.സി.സുരേഷ്, രമേഷ്, സി. മണി, സുമതി എന്നിവർ സംസാരിച്ചു