പാലക്കാട് :മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ആയിരുന്ന എ യൂനുസ് കുഞ്ഞ് വിയോഗത്തിൽ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു.രാഷ്ട്രീയ സാമുദായിക സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, വ്യവസായ മേഖലകളിലും നാടിൻ്റെ പുരോഗതിക്ക് ഉതകുന്ന നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖങ്ങളാൽ ക്ഷീണിതനായിട്ടും സാധ്യമാകുന്ന വിധം അദ്ദേഹം കർമ്മരംഗത്ത് ഉണ്ടായിരുന്നു.കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.