ഷിഹാബ് കൂറ്റനാട് ✍️.
കനലെരിയുന്നഹൃദയത്തിലന്ന്
നീ തന്ന പുഷ്പങ്ങളാകെ
വാടാതെ കരിയാതെ കാക്കാനെനിക്ക്
കഴിഞ്ഞില്ലപ്രണയത്തിൻ നോവേ
പൂവാണെന്നുകരുതി
നീതന്ന ചുംബനങ്ങളൊക്കെയും
നീണ്ട വേർപാടിന്നൊടുവിലന്ന്
മൺമറഞ്ഞുപോയീ
കായൽ വരമ്പിലും കടൽക്കരയിലും
നിന്നെയോർത്തുകിടക്കുമ്പോൾ
നിന്റെ കാൽക്കൽ ചുരുണ്ടു കിടക്കുന്ന
എന്റെ ജീവിതയാത്രയിൽ
പിന്നീടൊരിക്കലും കിട്ടില്ലെന്നുറച്ഛ്
ആകാശപ്പറവകൾ എന്റെ ഹൃദയം നിറക്കും
എന്നോർമ്മകളിൽ വിരിയുന്ന
നിൻ സ്വപ്നങ്ങളിലെല്ലാം മറന്ന്
ഒരു മയിൽപീലി പോലെ
നന്മ നിറഞ്ഞ ഓർമ്മകൾക്കു മുമ്പിൽ
പാതിയിൽ മുറിഞ്ഞുപോയ സ്വപ്നങ്ങൾക്കു മുൻപിൽ
കനലെരിയുന്ന ഹൃദയത്തിലന്ന്
നീ തന്നപുഷ്പങ്ങളാകെ
വാടാതെ കരിയാതെ കാക്കാനെനിക്ക് കഴിഞ്ഞില്ല പ്രണയത്തിൻ നോവേ…..