പുണെയില്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചത് പാലക്കാട് കോങ്ങാട് സ്വദേശി. ഡിസംബര്‍ 12-ന് നൈജീരിയയില്‍ നിന്നു വന്ന ചിഞ്ച്വാഡില്‍ താമസിക്കുന്ന 52-കാരനാണ് 28-ന് പിംപ്രി യശ്വന്ത്റാവു ചവാന് ആശുപത്രിയില്‍ മരിച്ചത്.
രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണമാണിത്.
നൈജീരിയയില്‍ നിന്നുവന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്വാഡിലുള്ള തന്റെ കുടുംബത്തിന്റെ കൂടെ താമസിച്ചുവരികയായിരുന്നു. 17-ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.