പാലക്കാട്: സാമൂഹിക സഹവർത്തിത്വവും പാരസ്പര്യവും കാത്തു സൂക്ഷിക്കാൻ എല്ലാവരും ഒരുമിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെൻ്റ് മേരീസ് ചർച്ചിൽ സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
റിട്ട. പോലീസ് സൂപ്രണ്ട് കെ.വിജയൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
വിവിധ മതവിഭാഗങ്ങൾ സൗഹാർദ്ദത്തോടെ ഒരുമിച്ച് കഴിഞ്ഞ ചരിത്രമാണ് കേരളത്തിൻ്റേതെന്നും
നാടിൻ്റെ ഐക്യവും കൂട്ടായ്മയും തകർക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നാണെങ്കിലും ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദവേദി ജനറൽ കൺവീനർ അഡ്വ.മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ഫാദർ. എൽദോസ് പിജെ,
റിട്ട.ഡി. വൈ.എസ്.പി വി.എസ്.മുഹമ്മദ് കാസിം,
സീനിയർ സിവിൽ പോലീസ് ഓഫീസർ വി. സുപ്രിയ, എം.പി.മത്തായി മാസ്റ്റർ, ഡോ.പ്രകാശ്, അഡ്വ.ഗിരീഷ് നൊച്ചുള്ളി, അഡ്വ.സക്കീർഹുസൈൻ, അഡ്വ.റീത്ത, വിക്ടോറിയ വിൻസെൻ്റ്,
പി.വി.വിജയരാഘവൻ, എ.പി.അബ്ദുന്നാസർ,
പ്രേമദാസൻ, എം.സുലൈമാൻ, എസ്.കെ.മേനോൻ,
എം.മജീദ്, രാധാകൃഷ്ണൻ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.