നെല്ലിയാമ്പതി :- ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് എയ്ഡ്സ് ദിനാചരണം നടത്തി. എയ്ഡ്സ് ദിനാചരണ പരിപാടി മെഡിക്കൽ ഓഫീസർ ഡോക്ടർ ആനന്ദ് വെളിച്ചം പകർന്നു കൊടുത്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി സാബു അധ്യക്ഷത വഹിച്ചു. തുടർന്ന് എയ്ഡ്സ് ദിനാചരണത്തെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ആശാവർക്കർമാർ, ആശുപത്രി ജീവനക്കാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യം ജോയ്സൺ സ്വാഗതവും, ആർ ബി എസ് കെ. നേഴ്സ് അഞ്ജലി വിജയൻ നന്ദിയും രേഖപ്പെടുത്തി.