പാലക്കാട് : കേരളത്തിലേക്ക് പൊതുഗതാഗത സര്‍വീസുകള്‍ ആരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്കി. കെഎസ്ആര്‍ടിസി ബസ്സുകളും പാലക്കാട് നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതല്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിത്തുടങ്ങി
പാലക്കാട് – കോയമ്പത്തൂര്‍ സര്‍വീസുകളും മേഖലകളില്‍ നിന്നുള്ള സംസ്ഥാനാന്തര ബസുകളും ഇന്ന് ഓടിത്തുടങ്ങും. പാലക്കാടു നിന്ന് കോയമ്പത്തൂരിലേക്കാകും ആദ്യ സര്‍വ്വീസ്. മണ്ഡല കാലത്ത് കെഎസ്ആര്‍ടിസി തമിഴ്നാട്ടിലേക്കു പ്രത്യേകമായി നടത്തിയിരുന്ന 69 സര്‍വീസുകളും പുനരാരംഭിക്കുമെന്നു കേരള ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ബസ് സര്‍വീസുകള്‍ കേരളത്തിലെ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.