വടക്കഞ്ചേരി
ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ ഏർപ്പെടുത്തിയ ക്രമീകരണത്തെത്തുടർന്നുള്ള ഗതാഗതക്കുരുക്ക് നാലാം ദിവസവും തുടർന്നു. വൈകിട്ട് അഞ്ചുമുതൽ 10 വരെയാണ് കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത്. പാലക്കാട് ഭാഗത്തേക്കാണ് തിരക്ക് കൂടുതൽ. കുതിരാൻ തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടതോടെയാണ് വൈകുന്നേരങ്ങളിൽ കുരുക്കുണ്ടാകുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള കുറച്ച് വാഹനങ്ങൾ കുതിരാൻ റോഡിലൂടെ തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.