കൂടല്ലൂർ.(പല്ലശ്ശന):- ഇന്നലെ രാത്രി പന്ത്രണ്ടര മുതൽ കൂടല്ലൂർ മുല്ലയ്ക്കൽ ട്രാൻസ്ഫോർമർ ഒന്നിന് കീഴിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുത തടസ്സം നേരിട്ടു. ഇടക്കിടെ പെയ്യുന്ന മഴയിൽ ചില സമയങ്ങളിലെ ല്ലാം വൈദ്യുത തടസ്സം നേരിടാറുള്ളതിനാൽ അൽപ്പസമയത്തിനകം വൈദ്യുത വിതരണം സുഗമമാകുമെന്ന പ്രതീക്ഷയിലിരുന്ന ഉപഭോക്താക്കൾ ഇന്നു രാവിലെയാണ് തകർന്നു കിടക്കുന്ന പോസ്റ്റ് കാണുന്നതും, വൈദ്യുത തടസ്സംനേരിട്ടതിൻ്റെ കാരണം ഇതാണെന്ന് തിരിച്ചറിഞ്ഞതും. പോസ്റ്റ് തകർന്ന് വൈദ്യുത തകരാറുണ്ടായതിനെക്കുറിച്ച് നാട്ടുകാർ കുനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരാതിനൽകി.










