സൈക്കിളിൽ പാർലിമെന്റിലേക്ക് സമരയാത്ര നടത്തി തിരിച്ചെത്തിയ വിഷ്ണുവിന്
ജില്ലയിൽ ഉജ്ജ്വല സ്വീകരണം
പാലക്കാട് :ഇന്ധന നികുതി ഭീകരതയ്ക്കെതിരെയും, കർഷക ദ്രോഹ
നയങ്ങൾക്കെതിരെയും പാലക്കാട് നിന്നും പാർലമെന്റിലേക്ക് സൈക്കിളിൽ
സമരയാത്ര നടത്തി തിരിച്ചെത്തിയ യൂത്ത്കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി
സി.വിഷ്ണുവിന് ജില്ലാ യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.ചൂടും, തണുപ്പും, മഴയും
പൊടിക്കാറ്റും മറ്റു പ്രതിസന്ധികളുമെല്ലാം തരണം ചെയ്തു
55ദിവസങ്ങൾകൊണ്ട്,8സംസ്ഥാനങ്ങളിലൂടെ 2946കിലോമീറ്ററുകൾ പിന്നിട്ടാണ്
സമരയാത്ര ഡൽഹിയിൽ എത്തിയത്.നവംബർ 19ന് പാർലിമെന്റ് പരിസരത്താണ് സമരയാത്ര
സമാപിച്ചത്.നഗരങ്ങളിലും, ഗ്രാമങ്ങളിലും, തീരദേശമേഖലകളിലൂടെയെല്ലാം
സഞ്ചരിച്ച സമരയാത്രക്ക് നല്ല പിന്തുണയാണ് സാധാരണക്കാരിൽ നിന്നും
ലഭിച്ചത്.യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബു,കെ.എസ്.
യു ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷ്, യൂത്ത്കോൺഗ്രസ്സ് സംസ്ഥാന
സെക്രട്ടറി ഡോ. പി.സരിൻ,സംസ്ഥാന നിർവാഹക സമിതി അംഗം പ്രശോഭ് വത്സൻ
ഭാരവാഹികളായ വിനോദ് ചെറാട്, കെ. സദാംഹുസൈൻ,ഗിരീഷ് ഗുപ്ത സുബീഷ്
ചെർപ്പുളശ്ശേരി, രതീഷ് തസ്രാക്ക്, ഹക്കീം കൽമണ്ഡപം, എച്ച്
ബുഷ്‌റ,പി.വന്ദന, പിപി സുധ എന്നിവർ സ്വീരണത്തിന് നേതൃത്വം നൽകി. ഡിസിസി
ഓഫീസിൽ പ്രസിഡന്റ് എ. തങ്കപ്പൻ ഹാരമണിയിച്ച് വിഷ്ണുവിനെ സ്വീകരിച്ചു.










