പാലക്കാട്:
കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികമായ വെള്ളിയാഴ്ച സംയുക്ത കർഷക സമിതി നേതൃത്വത്തിൽ റാലിയും ധർണയും സംഘടിപ്പിക്കുന്നു. രാവിലെ പത്തു മുതൽ 12 വരെ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നില്‍ ധര്‍ണ നടത്തും.
സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പാലക്കാട് ഹെഡ് പോസ്‌റ്റ് ഓഫീസിനു മുന്നിൽ ഉദ്‌ഘാടനം ചെയ്യും. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് കോങ്ങാടും പ്രസിഡന്റ് പി കെ സുധാകരൻ കൂറ്റനാടും സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്‌മയിൽ വടക്കഞ്ചേരിയിലും കിസാൻസഭ ജില്ലാ പ്രസിഡന്റ് എ എസ് ശിവദാസ് നെന്മാറയിലും ഉദ്‌ഘാടനം ചെയ്യും.










