ശിശുദിനത്തിൽ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ
നെന്മാറ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേറിട്ട ഒരു സമ്മാനം നൽകി നെന്മാറ പോലീസ് സ്റ്റേഷൻ . ശിശുദിനാഘോഷത്തിന്റെ ഭാഗമായി നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും , പുളിക്കൽതറ ഫ്രണ്ട്സ് ക്ലബ്ബും സംയുക്തമായി തൃശ്ശൂർ സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനെക്കുറിച്ചും ജയിലുകളെക്കുറിച്ചും . തോക്കും ലാത്തിയുമടക്കമുള്ളവയുടെ പ്രദർശന ക്ലാസ്സും കുട്ടികൾക്ക് സമ്മാനിച്ചത് വേറിട്ട ഒരു അനുഭവം. പോലീസുകാർ ജനസൗഹൃദവും . ശിശു സൗഹ്യദവുമാണെന്ന ബോധം വിദ്യാർത്ഥികൾക്കെത്തിക്കുന്നതായിരുന്നു പരിപാടി. തുടർന്ന് നെന്മാറ ടൗണിൽ റാലിയും, ക്വിസ് മത്സരവും, ചിത്രരചനാ മത്സരങ്ങളും കൂട്ടികൾക്കായി സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും നൃത്തവും പോലീസ് സ്റ്റേഷന് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലും ഫ്രണ്ട്സ് ക്ലബിലും വച്ച് നടന്നപരിപാടിയുടെ ഉദ്ഘാടനം നെന്മാറ സർക്കിൾ ഇൻസ്പെക്ടർ ദീപകുമാർ നിർവ്വഹിച്ചു. ഫ്രണ്ട്സ് ക്ലബ്ബ് സെക്രട്ടറി ആർ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സി.എൽ.എസ്. എൽ. ഡയറക്ടർ അശോക് നെന്മാറ മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ഉജേഷ്, രാജി ടീച്ചർ, തൃശ്ശൂർ സെന്റ് തോമസ് കോളേജ് സോഷ്യൽ വർക്ക് ഡിപാർട്ട്മെന്റ് പ്രതിനിധികളായ മരിയ ലോറൻസ് , ക്രിസ്റ്റീന വർഗ്ഗീസ് , മുൻ സർക്കിൾ ഇൻസ്പെക്ടർ പി.കെ. മണി എന്നിവർ സംസാരിച്ചു.