പ്ലസ് വൺ സീറ്റ് വർദ്ധന; ഫ്രറ്റേർണിറ്റി വെൽഫയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി സംയുക്ത പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു
സമ്പൂർണ എ പ്ലസ് നേടിയവരടക്കം നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും സ്കൂളിന് പുറത്തു നിൽക്കുന്ന ഘട്ടത്തിൽ, സീറ്റ് പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കേണ്ടി വന്നിട്ടും ശാശ്വത പരിഹാരത്തിനൊരുങ്ങാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ഫ്രറ്റേർണിറ്റി മൂവ്മെന്റ് വെൽഫയർ പാർട്ടി ജില്ലാകമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുഖ്യ മന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പ്രതീകാത്മക ജനകീയ വിചാരണ നടത്തി. പ്രധാന അല്ലോട്മെന്റുകൾ കഴിഞ്ഞിട്ടും ഇനിയും സീറ്റ് കിട്ടാത്ത സമ്പൂർണ എ പ്ലസ് കാരടക്കം 18778 പേർ പാലക്കാട് ജില്ലയിലുണ്ട്. പുതിയ സ്ഥിരം ബാച്ചുകളും സ്കൂളുകളും അനുവദിക്കുകയും ഹൈസ്കൂളുകളെ ഹയർ സെക്കണ്ടറികളാക്കി അപ്ഗ്രേഡ് ചെയ്യുകയുമാണ് പരിഹാരമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും കളക്ടറേറ്റ് പടിക്കൽ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പ്രതീമാത്മകമായി വിചാരണ ചെയ്തു കൊണ്ട് പറഞ്ഞു. കോട്ടമൈതാനത്തിനു സമീപത്തുനിന്നാരംഭിച്ച മാർച്ച് ഫ്രറ്റേർണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉൽഘാടനം ചെയ്തു. സാബിർ അഹ്സൻ, ലുക്മാൻ അധ്യക്ഷത വഹിച്ചു ,pS അബൂഫൈസൽ ,മോഹൻദാസ് , ആസിയ റസാഖ് ,റിയാസ് ഖാലിദ് , റഫീഖ് എന്നിവർ സംസാരിച്ചു