കനത്ത മഴ: മലമ്പുഴ ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കും
മലമ്പുഴ ഡാമിന്റെ ഇന്നത്തെ (16.10.2021) ഉച്ചയ്ക്ക് 1.00 PM ജലനിരപ്പ് 114.10 മീറ്ററായി ഉയർന്നിരിക്കുന്നു. ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുന്ന നിലവി സാഹചര്യത്തിൽ റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകൾ, ഇന്ന് 2.00 PM ന് തുറക്കുന്നതായിരിക്കും. ഡാമിന്റെ താഴ്ഭാഗത്തുള്ള ഭാരതപ്പുഴയുടെ തീരത്തുളളവർ ജാഗ്രത പാലിക്കേണ്ടതാണ്.