Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

കോൺഗ്രസിനെ പടിക്കു നിർത്തുന്നത് പ്രായോഗികമല്ല — അസീസ് മാസ്റ്റർ —

Palakkad News by Palakkad News
5 years ago
in EDITORIAL
0
കോൺഗ്രസിനെ പടിക്കു നിർത്തുന്നത് പ്രായോഗികമല്ല — അസീസ് മാസ്റ്റർ —
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസിനെ പടിക്കു നിർത്തുന്നത് പ്രായോഗികമല്ല

— — അസീസ് മാസ്റ്റർ —-

അധികാരത്തിന് സ്ഥിരം മിത്രങ്ങളില്ല, സ്ഥിരം താത്പര്യങ്ങളേയുള്ളൂവെന്ന് പറഞ്ഞത് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഹെൻറി ജോൺ ടെമ്പിൾ ആണ്. ഇങ്ങനെ അധികാരത്തിൻ്റെ മധുരം നുണയാൻ ലജ്ജയില്ലാതെ മത്സരിച്ചതിൻ്റെ പരിണിത ഫലമാണ് കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ശോഭ കെടുത്തിയിരിക്കുന്നത്. അവകാശവാദങ്ങളിലും വർഗീയ ധ്രുവീകരണങ്ങളിലും മാത്രം ജന സേവനം ഒതുക്കിയ ബിജെപിയെ രാജ്യത്തിൻ്റെ നിർണായക ശക്തിയാക്കിയത് കോൺഗ്രസ് പ്രസ്ഥാനത്തിലെ കുതികാൽ വെട്ടും ഗ്രൂപ്പിസവും സ്വജനപക്ഷവാദമൊക്കെയാണ്. 

സ്വയം നാശത്തിൻ്റെ വക്കിലാണ് കോൺഗ്രസ് പ്രസ്ഥാനം എന്ന് കരുതുന്നവരേക്കാൾ ദേശീയ രാഷ്ട്രീയത്തിൻ്റെ പ്രതീക്ഷയായി ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ. 

അസുരമാരായി മാറുകയാണ് ബി ജെ പി നേതാക്കന്മാരും അനുയായികളും എന്ന ആക്ഷേപം ശക്തിപ്പെടുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ലഖിംപുർ ഖേരിയിലെ കർഷകരെ കാറിടിച്ച് കൊന്ന സംഭവം. ഈ രാജ്യത്ത് ബി ജെ പി ക്കാരും അവരുടെ സമ്പന്നരായ ബിസിനസ് സുഹൃത്തുക്കളുമായ ആളുകൾ മാത്രമാണ് സുരക്ഷിതർ എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറയുന്നത് ഈയൊരു യാഥാർത്ഥ്യത്തിന് മുന്നിൽ ചവുട്ടി നിന്നു കൊണ്ടാണ്. 

ഇങ്ങനെ ബി ജെ പി സർക്കാറിൻ്റെ മുഖത്ത് നോക്കി പറയാൻ കോൺഗ്രസ് പ്രസ്ഥാനത്തിലെ തീപ്പൊരി നേതാക്കൾ തന്നെ വേണം. കോൺഗ്രസുമായി ഭാവിയിൽ സഖ്യമുണ്ടാക്കുന്ന ആലോചനയിലേക്ക് സി പി എം പൊളിറ്റ് ബ്യൂറോയെ പോലും എത്തിച്ചത് പ്രതിപക്ഷ കരുത്തായ കോൺഗ്രസിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് കൊണ്ടാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരിക്കലും ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യം നഷ്ടപ്പെടുന്നില്ല എന്നതിൻ്റെ തിരിച്ചറിവ് കാലഘട്ടം നന്നായി മനസ്സിലാക്കാൻ കഴിയുന്നുവെന്നത് ഓരോ കോൺഗ്രസ് പ്രവർത്തകരെയും ആവേശഭരിതരാക്കുന്ന കാര്യം തന്നെ.

ബി ജെ പിയുടെ തുറുപ്പു ചീട്ടായ വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസിന് നൽകാവുന്ന സംഭാവന മൂന്നാം ബദൽ രാഷ്ട്രീയത്തിന് പോലും സാധ്യമല്ലെന്നതാണ് അനിഷേധ്യമായ കാര്യം. എന്നാൽ സി പി എമ്മിൻ്റെ കേരള നേതാക്കൾക്ക് ഇത് മനസ്സിലാവുന്നില്ലെന്ന് മാത്രം. അതേ സമയം കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ ഐക്യം സാധ്യമാവില്ല എന്ന ശരിയായ നിരീക്ഷണമാണ് ബംഗാൾ ഘടകം പി ബി യോഗത്തിൽ പങ്കുവെച്ചത് അവർ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടു എന്നതിൻ്റെ ശുഭ സൂചനയായി കണക്കാക്കാം. എല്ലാവർക്കും നല്ലൊരു ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ് !

Previous Post

അട്ടപ്പാടിയിൽ കനത്ത മഴ; ഗതാഗതം തടസപ്പെട്ടു.

Next Post

ഡി.സി.സി.പ്രസിഡന്റ് എ.തങ്കപ്പൻ പ്രിയദർശിനി ബുക്ക് സെന്റർ സന്ദർശിച്ചു

Palakkad News

Palakkad News

Next Post
ഡി.സി.സി.പ്രസിഡന്റ് എ.തങ്കപ്പൻ പ്രിയദർശിനി ബുക്ക് സെന്റർ സന്ദർശിച്ചു

ഡി.സി.സി.പ്രസിഡന്റ് എ.തങ്കപ്പൻ പ്രിയദർശിനി ബുക്ക് സെന്റർ സന്ദർശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News