മോയൻ ഗേൾസ് സ്കൂളിന് മുൻവശത്തെ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയാകുന്നു
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥിനികൾ പഠിക്കുന്ന ഗവർമെൻറ് മോയൻ ഗേൾസ് സ്കൂളിന് മുൻവശം നഗര സഭ നിർമ്മിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തീകരണത്തിലേക്ക്. നഗരസഭ നഗരത്തിലെ നാല് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. വിക്ടോറിയ കോളേജ് ജംഗ്ഷനിലും, മിഷൻ സ്കൂൾ ജംഗ്ഷനിലും നേരത്തെ പണി പൂർത്തീകരിച്ചിരുന്നു










