അഗളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജനീഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിലെ വരാഗയാർ പുഴയുടെ സമീപത്തുള്ള കുറ്റിക്കാടുകൾക്ക് ഇടയിൽ നിന്നും 15 കഞ്ചാവ് ചെടികൾ കണ്ടെടുത്ത് കേസെടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ രമേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രസാദ്, രതീഷ്, ശ്രീകുമാർ, രംഗൻ M, രജിഷ്, എക്സൈസ് ഡ്രൈവർ വിഷ്ണു എന്നിവർ പങ്കെടുത്തു.










