മണ്ണൂർ പഞ്ചായത്തിലെ മണ്ണൂർ സെന്ററിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച അഴുക്ക് ചാലുകൾ യഥാസമയം ശുചീകരിക്കാത്തതിനാൽ, മണ്ണും ചെളിയും നിറഞ്ഞ് ചാലുകൾ മൂടിയ നിലയിലാണ്. അതുമൂലം മഴവെള്ളവും അഴുക്ക് വെള്ളവും റോഡിലൂടെ പരന്നൊഴുകുകയും ഡ്രൈവർമാർക്കും കച്ചവടക്കാർക്കും യാത്രക്കാർക്കും മറ്റും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട് . അതിന് ഉടൻ പരിഹാരം ഉണ്ടാകണമെന്നും അഴുക്ക് ചാലുകൾ വൃത്തിയാക്കി പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ വി എം അൻവർ സാദിക്ക് അവർകൾ ഉദ്ഘാടനം ചൈതു.
പ്രസിഡന്റ് ഹക്കീം മാസ്റ്റർ അദ്ധ്യക്ഷനായി.
സെക്രട്ടറി കെ പി മുനീർ , മെമ്പർ പി യു റെജില ടീച്ചർ , ഹക്കീം പി യു, അലിയാർ സാഹിബ്,ജബ്ബാർ, സഫീർ,അഫ്സൽ, ഫാസിൽ,ഇബ്രാഹീംകുട്ടി, ഇക്ബാൽ എന്നിവർ നേതൃത്വം നൽകി.