മഹാത്മജിയുടെ 152 മത് ജന്മദിനം കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ട മൈതാനം രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് കൂടിയ മതേതര സംഗമം മതസൗഹാർദ്ദ ദിനമായി ആചരിച്ചു. ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭീകരവാദവും തീവ്രവാദവും വളർത്തുന്ന വർഗ്ഗീയ ശക്തികളെ തിരിച്ചറിയണമെന്ന് സർവ്വ മത പ്രാത്ഥനാ സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് എൻ.സി .പി. ജില്ലാ പ്രസിഡണ്ട് എ. രാമ സ്വാമി പറഞ്ഞു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ബി.ജെ.പി. ദേശീയ സമിതി അംഗം എൻ.ശിവരാജൻ , എൻ.സി.പി. സംസ്ഥാന സമിതി അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ, ഐ.എൻ.ടി.യു. സി. സംസ്ഥാന സമിതി അംഗം എ ച്ച്. മുബാറക്ക്, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി എം. അഖിലേഷ് കുമാർ, മദ്യ വിരുദ്ധ ജനകീയ മുന്നണി കൺവീനർ റയ്മണ്ട് ആന്റണി., സന്തോഷ് മലമ്പുഴ, എസ്.മുഹമ്മദ്, വി.ചന്ദ്രൻ , ടി.എം. സെയ്ത് പറക്കുന്നം, മനീഷാ സന്തോഷ്, എസ്. കുമാരൻ, കെ.എ. സുലൈമാൻ, കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു. മദ്യ വിരുദ്ധ പ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി. എ.കെ. സുൽത്താൻ മൊ:9447621686. പാലക്കാട്, 2.10-21