കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രക്കുളവും പരിസരവും വൃത്തിയാക്കി ഗാന്ധി ജയന്തി ദിനം ആചരിച്ചു.
(രാമദാസ് ജി. കൂടല്ലൂർ)
നെന്മാറ:- ചരിത്ര പ്രസിദ്ധമായ നെന്മാറ വേല ആഘോഷിക്കുന്ന നെല്ലിക്കുളങ്ങര ദേവീക്ഷേത്രക്കുളത്തിലും, പരിസരങ്ങളിലും കാടുപിടിച്ചു കിടക്കുന്ന പാഴ്ചെടികളും, പ്ലാസ്റ്റിക് മാലിന്യങ്ങളും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.പ്രസ്തുതപരിപാടിയുടെ ഉത്ഘാടനം എം എൽ എ. ബാബു നിർവ്വഹിച്ചു.സന്നദ്ധ സംഘടനകളായ സെൻറർ ഫോർ ലൈഫ് സ്ക്കീൽസ് ലേർണിംഗ്, ജെ.സി ഐ., ഫ്രണ്ട്സ് ക്ലബ്ബ് പുളിക്കൽതറ ഭാരവാഹികൾ., നെഹ്റു യുവകേന്ദ്ര ,ഫോറസ്റ്റ് ഓഫീസ് സ്റ്റാഫ് അംഗങ്ങൾ, എക്സൈസ് വകുപ്പ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സുരേഷ് അനന്തരാമൻ.(ജെ സി ഐ)., അശോക് നെന്മാറ(സി .എൽ . എസ് എൽ )., അനൂപ് ചന്ദ്രൻ (ബീറ്റ് ഫോറസ്റ്റ്)., ബാബു (എക്സൈസ്).,ശ്രീജാരാജീവ്(നെന്മാറ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ശ്രീനാരായണ അക്വാട്ടിക് ക്ലബ്ബ് ഭാരവാഹി ആർ.രാധാകൃഷ്ണൻ , മുൻ പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.