ഗാന്ധിജയന്തിയോടനുബന്ധിച്ച്, ജെസിഐ നെന്മാറ ഓട്ടിസം ബാധിച്ച കുട്ടികൾക്കും നിർധനരായ ആളുകൾക്കും ഒരുനേരത്തെ ആഹാരം വിതരണം ചെയ്തു. സുരേഷ് അനന്തരാമൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ ജെസി സൗമ്യസുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ബൈജു, സെക്രട്ടറി വിനീഷ്, വിശിഷ്ടാതിഥി തിരുവഴിയാട് ഫോറസ്റ്റ് റേഞ്ച് ബീറ്റ് ഓഫീസർ അനൂപ് ചന്ദ്രൻ, ജെസിഐ മുൻ സെക്രട്ടറി അശോക് കുമാർ എന്നിവർ പങ്കുചേർന്നു. ഭക്ഷണം വിതരണത്തിനായി അയിലൂർ പൗരസമിതിയുടെ ഭാരവാഹികളായ നാഗേന്ദ്ര ബാബുവും മറ്റംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തു.