നിസ്വാർത്ഥനായ രാഷ്ട്രീയ വെക്തിത്വ മായിരുന്നു പൂന്തുറ സിറാജ്; ശ്രീകണ്ഠൻ. എം പി
പാലക്കാട്: പിഡിപി പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തൃപ്തി ഹാളിൽ വച്ച് പൂന്തുറ സിറാജ് അനുസ്മരണ സമ്മേളനം
വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.
പി ഡി പി ക്കും അതിന്റെ നേതാവ് അബ്ദുൾ നാസർ മഅദനിക്കും രാഷ്ട്രീയമായും വ്യക്തിപരമായും ഉണ്ടായ പലവിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായിട്ടും താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടൊപ്പം ഉറച്ചു നിൽക്കുക എന്നത് ത്തന്നെ വളരെ വലിയ പോരാട്ടമാണെന്നും അധികാരത്തിന്റെ സുഖലോലുപതയും മറ്റു സുഖസൗകര്യങ്ങൾ എല്ലാം തന്നെ ഉപേക്ഷിച് താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടൊപ്പം അവസാന നിമിഷം വരെ നിലപാടിൽ ഉറച്ചു നിന്ന നേതാവായിരുന്നു പിഡിപി വൈസ് ചെയർമാൻ പൂന്തുറസിറാജ് എന്നും അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ കേരളത്തിനു വലിയ നഷ്ടമാണെന്നും
ശ്രീ പൂന്തുറ സിറാജ് എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശംസുദ്ധീൻ തൃത്താല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ തങ്ങൾ സ്വാഗതവും ജില്ലാ സെക്രട്ടറി കെ. കെ ശാഹുൽ ഹമീദ് ആമുഖ പ്രഭാഷണവും ജോയിൻ സെക്രട്ടറി ബഷീർ പട്ടാമ്പി നന്ദിയും പറഞ്ഞു.
പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എം സിയാവുദീൻ തങ്ങൾ, അഡ്വകറ്റ് അക്ബർ അലി. (മുൻ വൈസ് ചെയർമാൻ ), എം എം ഹമീദ് (മുസ്ലിം ലീഗ് ), സുലൈമാൻ (വെൽഫെയർ പാർട്ടി ), രാമകൃഷ്ണൻ (ബി എസ് പി )
നൂർമുഹമ്മദ് ഹാജി (കേരള മുസ്ലിം ജമാഅത് കൌൺസിൽ ) ഹംസ ചെമ്മാനം, ഹുസൈൻ പട്ടാമ്പി (പി ടി യു സി ) മൻസൂർ അലി (പി സി എഫ് ), രാമസ്വാമി (എൻ സി പി ) ഫൈസൽ കാരക്കാട് (പി എച്ഛ് എഫ് ) സിദ്ധീഖ് മച്ചിങ്ങൽ, അബൂബക്കർ പൂതാനിയിൽ , മുഹമ്മദ് മലമ്പുഴ. തുടങ്ങിയവർ സംസാരിച്ചു










