കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ഷൊർണ്ണർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.
ചെറുപ്പുളശ്ശേരി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഷൊർണ്ണൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.പൊതുപ്രവർത്തന രംഗത്ത് ലാഭേച്ഛ കൂടാതെ കൂടാതെ പ്രവർത്തിക്കുന്ന മാതൃകാ പ്രവർത്തകരായി ഗാന്ധി ദർശൻ വേദി പ്രവർത്തകർ മാറണമെന്നും, ഗാന്ധിയൻ ആശയങ്ങൾ ഊതി കാച്ചിയ പൊന്നുപോലെ പ്രകാശപൂരിതമാണെന്നും, അത് സമൂഹത്തിൽ എന്നും സ്വീകാര്യമാണെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ എം.ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു.,ഒ.മരയ്ക്കാർ, വാസു ,ഇ.കെ.സുകുമാരൻ, അലി മുണ്ടറായിൽ, എ.ജയനാരായണൻ, അബ്ദുൾ റസാക്ക്, അനിൽകുമാർ നെടുങ്ങാടി, അമിൻ ഫാറൂക്ക് ഇ.വി. എന്നിവർ പ്രസംഗിച്ചു.