പാലക്കാട് നഗരസഭയിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കിയത്; എസ്ഡിപിഐ അപലപിച്ചു
പാലക്കാട് നഗരസഭയിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കിയത്; എസ്ഡിപിഐ അപലപിച്ചു
പാലക്കാട് : യുഡിഎഫ് കൗൺസിലർമാർക്ക് ഇരിക്കാൻ അനുവദിച്ച റൂം പ്രതിപക്ഷ ബഹുമാനമില്ലാതെ ഒഴിവാക്കിയ നടപടി എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി ശക്തമായി അപലപിച്ചു.
ബി.ജെ.പി ഗുണ്ടായിസം കൊണ്ടാണ് ആശയങ്ങളെ നേരിടുന്നത്. ബിജെപിക്കെതിരേ സംസാരിക്കുന്നവരെയും നിശബ്ദരാക്കാനാണ് ബിജെപി ഇത്തരം പ്രവർത്തന മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം ഗുണ്ടായിസമാണ് ബിജെപി നടത്തുന്നതെന്നും എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കുറ്റപ്പെടുത്തി.
നമ്മുടെ നാടിന്റെ ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും അതിനു ഇത്തരം ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് എതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിൽക്കണം എന്നും അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.