പാലക്കാട് ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
734 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 26)1008 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 658 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 336 പേർ, 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.734 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 6659 പരിശോധന നടത്തിയതിലാണ് 1008 പേർക്ക് രോഗം സ്ഥിരീകരിച്ചത്.15.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 86 പേർ
മുതലമട സ്വദേശികൾ 42 പേർ
വാണിയംകുളം സ്വദേശികൾ 31 പേർ
ഒറ്റപ്പാലം സ്വദേശികൾ 30 പേർ
പുതുശ്ശേരി, തരൂർ സ്വദേശികൾ 26 പേർ വീതം
തിരുമിറ്റക്കോട് സ്വദേശികൾ 25 പേർ
എലപ്പുള്ളി സ്വദേശികൾ 24 പേർ
കൊല്ലങ്കോട് സ്വദേശികൾ 22 പേർ
കൊപ്പം സ്വദേശികൾ 21 പേർ
കാവശ്ശേരി സ്വദേശികൾ 20 പേർ
നാഗലശ്ശേരി, വിളയൂർ സ്വദേശികൾ 19 പേർ വീതം
ചാലിശ്ശേരി, കോട്ടോപ്പാടം സ്വദേശികൾ 18 പേർ വീതം
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 17 പേർ
തേങ്കുറിശ്ശി സ്വദേശികൾ 16 പേർ
ഷോർണൂർ സ്വദേശികൾ 15 പേർ
അലനല്ലൂർ, കുഴൽമന്നം, മാത്തൂർ, ഓങ്ങല്ലൂർ, പല്ലശ്ശന, തൃത്താല സ്വദേശികൾ 13 പേർ വീതം
ആലത്തൂർ, മണ്ണാർക്കാട്, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പട്ടാമ്പി സ്വദേശികൾ 11പേർ വീതം
കാരാകുറിശ്ശി, കോങ്ങാട്, വടക്കഞ്ചേരി സ്വദേശികൾ 10 പേർ വീതം
കാഞ്ഞിരപ്പുഴ, കപ്പൂർ, കേരളശ്ശേരി, കൊടുവായൂർ, കോട്ടായി, കുമരംപുത്തൂർ,
ലക്കിടി-പേരൂർ, നല്ലേപ്പിള്ളി, പുതുപ്പരിയാരം, തച്ചമ്പാറ, സ്വദേശികൾ 9 പേർ വീതം
ചെർപ്പുളശ്ശേരി, കരിമ്പ, മണ്ണൂർ, പെരുമാട്ടി, പെരുവമ്പ്, തെങ്കര, തിരുവേഗപ്പുറ സ്വദേശികൾ 8 പേർ വീതം
അനങ്ങനടി, എരിമയൂർ, കണ്ണമ്പ്ര, നെന്മാറ, പറളി, പരുതൂർ, പുതുക്കോട്, തൃക്കടീരി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ 7 പേർ വീതം
കൊടുമ്പ്, മങ്കര, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം
അഗളി, അമ്പലപ്പാറ, ആനക്കര, കണ്ണാടി, കുലുക്കല്ലൂർ, മലമ്പുഴ, മുണ്ടൂർ, നെല്ലായ, പിരായിരി, ശ്രീകൃഷ്ണപുരം സ്വദേശികൾ 5 പേർ വീതം
അകത്തേത്തറ, എലവഞ്ചേരി, എരുത്തേമ്പതി, കടമ്പഴിപ്പുറം, മേലാർകോട്, മുതുതല, പട്ടഞ്ചേരി, പട്ടിത്തറ, പുതൂർ, വണ്ടാഴി സ്വദേശികൾ 4 പേർ വീതം
അയിലൂർ, കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 3 പേർ വീതം
പൊൽപ്പുള്ളി, പുതുനഗരം, വടവന്നൂർ സ്വദേശികൾ 2 പേർ വീതം
കരിമ്പുഴ സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9658 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും
17 പേർ വീതം തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 36 പേർ എറണാകുളം ജില്ലയിലും 65 പേർ കോഴിക്കോട് ജില്ലയിലും 145 പേർ തൃശ്ശൂർ ജില്ലയിലും 210 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്