രണ്ടു പതിറ്റാണ്ടിലേറെക്കാലമായുള്ള ഹുദാനഗർ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാവുന്നു.
പാലക്കാട്: നഗരസഭ 32-ാം വാർഡിലെ ഹുദാനഗറിൽ ഡ്രൈനേജ് നിർമ്മാണ പ്രവർത്തനം കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.
സ്ലാബുകൾ പൊട്ടിപൊളിഞ്ഞതിനാൽ രണ്ട് പതിറ്റാണ്ടി ലേറെക്കാലമായി ഹുദാനഗറിലെ നാല്പതോളം കുടുംബങ്ങൾ അനുഭവിച്ചിരുന്ന ദുരിതത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.