പാലക്കാട്: കണ്ണമ്പ്ര പാപ്കോസ് റൈസ് പാര്‍ക്ക് സ്ഥലമേറ്റടുപ്പില്‍ വിശദീകരണവുമായി സിപിഎം രംഗത്ത്. ഭൂമി ഏറ്റെടുക്കുന്നതില്‍ എ കെ ബാലന് ഒരു പങ്കുമില്ലെന്ന് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നേരത്തെ ഇടപാടില്‍ മൂന്നരക്കോടിയുടെ ക്രമക്കേട് നടന്നെന്ന് പാര്‍ട്ടി കമ്മീഷന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി കെ ചാമ്മുണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ചാമുണ്ണിയുടെ ബന്ധുവും സംഘം ഓണററി സെക്രട്ടറിയുമായിരുന്ന സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
അന്നത്തെ എംഎല്‍എ ആയ ബാലന് വിഷയത്തില്‍ ഒരു പങ്കുമില്ലെന്നും, കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.