കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ഓൺലൈനായി ജില്ലാ സമ്മേളനം നടത്തി. സ്ത്രീകളുടെ യേയും കുട്ടികളുടേയും നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മൗനം പാലിക്കുന്ന സംസ്ഥാന അഭ്യന്തര വകുപ്പിൻ്റെ തെറ്റായ നടപടിക്കെതിരെ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വനിതാ ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർപേഴ്സൺ ഡോ.പി.വി.പുഷ്പജ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സൺ പി.പ്രീത അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, മുഖ്യ അഥിതിയായിരുന്നു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: ബാലഗിരിജ അമ്മാൾ, കെ.വി.പുണ്യകുമാരി, എ.ശിവരാമകൃഷ്ണൻ, ഇ.എം.ബാബു. എ. ഗോപിനാഥൻ, കെ.അജിത, സുരഭി,വന്ദന, എന്നിവർ പ്രസംഗിച്ചു.