നെന്മാറ ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊന്നു. പോത്തുണ്ടി പാടശേഖര സമിതിയിലുള്ള നെൽവയലിൽ എത്തിയ പന്നിയെ നെന്മാറ ഡിഎഫ്ഒ ആർ. ശിവപ്രസാദിന്റെ അനുമതിയോടെ, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ആർ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ, തോക്ക് ലൈസൻസുള്ള ചാത്തമംഗലം വിജയന്റെ സഹായത്തോടെയാണു വെടിവച്ചത്.
ഏകദേശം 100 കിലോഗ്രാം തൂക്കം വരുന്ന 3 വയസ്സ് പ്രായമുള്ള ആൺ പന്നിയുടെ ജഡം നടപടികൾ പൂർത്തിയാക്കി മറവുചെയ്തു.
പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഗിരീഷ്, ബിഎഫ്ഒമാരായ പി. രഞ്ജിത്ത്, ബി. ആർ.അജിത്, ഡ്രൈവർ കെ.എ. മഹേഷ്, വാച്ചർമാരായ രാജീവ്, ചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. നെന്മാറ പഞ്ചായത്തിൽ ആദ്യത്തെ നടപടിയാണിത്.










