Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭയിലെ ബി.ജെ.പി. പ്രതിസന്ധി: കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരസഭയിലെ ബി.ജെ.പി. പ്രതിസന്ധി:  കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വനിതാംഗത്തിനെതിരേ രൂക്ഷവിമർശനമുയർത്തിയ കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

പാലക്കാട് : ബി.ജെ.പി. ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ പാർട്ടി കൗൺസിലർമാർക്കിടയിലുള്ള അഭിപ്രായഭിന്നത മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ തെളിവെടുപ്പിന് ബി.ജെ.പി. സംസ്ഥാനഭാരവാഹിയെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ്‌ കുര്യന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

ഇരുവിഭാഗവും സംസ്ഥാന ജനറൽ സെക്രട്ടറിക്ക് മുന്നിൽ വാദപ്രതിവാദങ്ങൾ നിരത്തി നിലപാടുകൾ സാധൂകരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യദിവസം നടന്നത്. കൗൺസിലർമാർ അടക്കമുള്ളവർ വാദങ്ങൾ നേതൃത്വത്തിന് മുന്നിൽ നിരത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസം നടന്ന പാർട്ടികൗൺസിലർമാരുടെ യോഗത്തിൽ പരസ്പരം പഴിചാരിത്തുടങ്ങിയ തർക്കം പിന്നീട് ചേരിതിരിഞ്ഞുള്ള ആരോപണത്തിലേക്ക് നീങ്ങുകയായിരുന്നു.
പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പാർട്ടിയുടെ പാർലമെന്ററി പാർട്ടിയോഗത്തിലും ചർച്ച അവസാനിച്ചത് വാക്കുതർക്കത്തിലായിരുന്നു. ഇതോടെയാണ് വിഷയത്തിൽ സംസ്ഥാനകമ്മിറ്റി ഇടപെട്ടത്.

കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കാതിരിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് സംസ്ഥാന ജനറൽ സെക്രട്ടറി പാലക്കാട് എത്തിയതെന്നാണ് സൂചന.

വനിതാംഗത്തിനെതിരേ രൂക്ഷവിമർശനമുയർത്തിയ കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നേതൃത്വം നീങ്ങാനിടയില്ല.

പരാതികളിൽ വിശദമായ ചർച്ച നടത്തിയശേഷം പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കാത്ത തരത്തിൽ പരിഹാരനടപടികളുണ്ടാവുമെന്ന് അറിയുന്നു. സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള പാലക്കാട് നഗരസഭയിൽ ഉയർന്ന പ്രശ്നങ്ങൾ ജില്ലയിലാകെ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തിലേക്ക് വളരാൻ അനുവദിക്കരുതെന്ന് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം പുതിയ സമരപരിപാടികളുമായി പാർട്ടിവേദികൾ സജീവമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ വിവാദങ്ങളിൽ തല വെക്കേണ്ടെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ നിർദേശവും.

പ്രശ്നപരിഹാരനടപടികളുടെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി ജില്ലയിൽ തുടർന്നേക്കുമെന്നാണ് സൂചന. എല്ലാവരുടെയും പരാതികൾ കേട്ട് വിശദമായ ചർച്ചയും വിശകലനവും ഉണ്ടാവുമെന്നും അറിയുന്നു.

Previous Post

മാപ്പിള കലാ സാഹിത്യ അക്കാദമി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Next Post

ഗാന്ധിദർശൻ വേദി വീട്ടിലെത്തി അനുമോദിച്ചു.

Palakkad News

Palakkad News

Next Post
ഗാന്ധിദർശൻ വേദി വീട്ടിലെത്തി അനുമോദിച്ചു.

ഗാന്ധിദർശൻ വേദി വീട്ടിലെത്തി അനുമോദിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News